Sunday, January 22, 2012

സതീയെ കട്ടിംഗ്‌












ഇന്ന ഇന്ന പോസ്റ്റുകളില്‍ പറഞ്ഞ ആള്‍ക്ക് അവസാനം ഒരു ജോലി കിട്ടി.
അതും വെരോരുടത്തും അല്ല ഒരു multinational കമ്പനിയില്‍..
അവന്മാരുടെ ഭാഗ്യ ദോഷമോ അതോ നമ്മുടെതോ വലതുകാല്‍ വച്ച് കമ്പനിയില്‍ കേറിയപ്പഴെ നടക്കാന്‍ പാടില്ലാത്തത് നടന്നു
എന്ത് .
എന്നെ പോലെ ഉള്ള കുറേ പേരെ ജോലിക്കു ചേര്‍ത്തു അത് തന്നെ.
നമ്മടെ കഴിവ് ബോദിച്ച corporate പുതുതായി പണിയുന്ന അവരുടെ Dream Project ലേക്ക് തട്ടി .
എന്തായിട്ട് commissioning എഞ്ചിനീയര്‍...
അയ്യോ അതെന്താ സാദനം എന്നാലോചിച്ചു നെറ്റി ചുളുക്കേണ്ട.
ഇത് flashback .
പടം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ല്‍ നിന്നും കളറിലേക്ക് മാറുമ്പോഴാ കിട്ടിയ എട്ടിന്റെ പണി മനസ്സിലായത് .
വേറ പ്രശ്നമൊന്നുമില്ല.
തമിഴ്നാട്ടിലെ കണ്ണായ 600 ഏക്കര്‍ സ്ഥലം .
സഹാറാ മരുഭൂമിയെക്കാള്‍ കുളിര്‍മ..
ഈ അറ്റത്തുനിന്നു കൂവിയാല്‍ മറുതലേ കേക്കില്ല ..
കമ്പനിയുടെ അസ്സെറ്റ്‌ ഞാനും എന്റെ കൂടെയുള്ള കുറേ എഞ്ചിനീയര്‍മാരുമായതിനാല്‍ പണിക്കാര്‍ ആരുമില്ല .

നല്ല പണിയാണ് തോടയെക്കാല്‍ വലുപ്പമുള്ള cable കുഴി കുഴിച്ച് മണ്ണിന്റെ അടിയില്‍ ആക്കുക
ഹോ അതൊക്കെ പിന്നെ പറയാം.
അങ്ങനെ ഒള്ളപ്പം ഒടുക്കത്ത പണിയും ഇല്ലാത്തപ്പം മുടി പിന്നി ഇരിക്കുമ്പോഴാ cable ന്റെ മണ്ടെക്കുടെ JCB കേറി എന്നു പറയുന്നതിനെക്കാള്‍ ഭീകരതയില്‍ ആ വാര്‍ത്ത‍ പരന്നത് .
VP Site കാണാന്‍ വരുന്നു.
മുല്ലപെരിയാരില്‍ മലയാളികള്‍ക്ക്‌ എന്തു കാര്യം എന്ന് തമിഴന്മാര്‍ ചോദിക്കുമ്പോലെ ഞാനും ചോദിച്ചു
എന്തര് VP.
VP എന്തര് ?.
പക്ഷെ സ്കൂളില്‍ AEO വരുമെന്നറിയുമ്പോള്‍ സാറന്‍മ്മാര്‍ ഓടുംപോലെ ഓരോരുത്തന്‍മാരും ഓടുന്നതു കണ്ടപ്പോള്‍ മനസ്സിലായി വരുന്നവന്‍ പുലിയാണെന്ന്.
കൂട്ടത്തിലൊരു IOM ഉം.

എല്ലാരും പുള്ളി വരുന്ന അന്ന്‍ വൃത്തിയായി വരണമെന്ന്.
വീട്ടില്‍ നിന്നും ഇറങ്ങിയ സ്വാതന്ത്ര്യത്തില്‍ കമ്പനിയില്‍ കേറുന്ന അന്നുമുതലുള്ള മുടി തലയില്‍ ഉണ്ടായിരുന്നു
HR അണ്ണന്മാര്‍ പ്രെത്യേകം വിളിച്ച്‌ ഉപദേശിച്ചു.
മോനെ ഈ കരിഞ്ഞ ജാഫര്‍ ഇടുക്കിയുടെ സ്റ്റൈല്‍ മാറ്റി ഒന്ന് വൃത്തിയായി വാ..
എല്ലാരുടേയും ആഗ്രഹം പ്രമാണിച്ച്‌ മുടി വെട്ടാന്‍ തീരുമാനിച്ചു.

അതിനൂതനമായ ടെക്നോളജി ഉപയോഗിക്കുന്ന മള്‍ടി നാഷണല്‍ ഗ്രാമമായിരുന്നതിനാല്‍ നല്ലരു ബാര്‍ബര്‍ഷോപ്പ് നാട്ടിലൊന്നും കണ്ടെത്താനാകത്തതിനാല്‍ വാടക വീടിനടുത്തുള്ള കൊട്ടാരം ബാര്‍ബറിന്റെ കയ്യില്‍ തല കൊടുക്കാന്‍ തീരുമാനിച്ചു .

കൊട്ടാരം ബാര്‍ബര്‍ എന്ന് പറയുമ്പോള്‍ ഹാഫ്ടൈം കൃഷിയും ഹാഫ്ടൈം പശു വളര്‍ത്തലും ബാക്കി ഫുള്‍ടൈം മുടി വെട്ടുന്ന ആള്‍.

എന്നും പണി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ എന്റെ തലയിലേക്ക്‌ നോക്കി അങ്ങേര് വെള്ളമിറക്കുന്നത് കാണാമായിരുന്നു .

പിന്നെ അങ്ങേരുടെ രണ്ടു കത്രിക തൊലയ്ക്കാം എന്ന് വിചാരിച്ച് അഗ്നി നക്ഷത്രം കത്തുന്ന ഒരു മെയ്‌ മാസ വൈകുന്നേരം അവിടേക്ക് കയറി ചെന്നു.
ഷട്ടറിട്ട ഒരു കുടുസ് മുറി വലത്തേ അരുവില്‍ SUN CHANNEL കലൈഞ്ചര്‍ ടിവിയില്‍ നല്ല ഒരു സീരിയല്‍ ഓടിച്ചോണ്ടിരിക്കുന്നു.
‘’മുടി വെട്ടതുക്കാ’’
കയ്യിലിരുന്ന കച്ചില്‍ തറയില്‍ ഇട്ടു പുള്ളി ആകാംഷയോടെ ചോദിച്ചു.

ഞാന്‍ തലയാട്ടി
ഇരുന്നു.
പുള്ളി തുണി വലിച്ചു കെട്ടി.
‘’മെഷീന്‍’’
‘’ചെറി’’
ഹിറ്റാച്ചി പാറ തുറക്കുന്ന ശബ്ദത്തില്‍ മുടി വെട്ടു മെഷീന്‍ ഓണായി.
രണ്ടു പിടി പിടിച്ചപ്പോഴേക്കും പടും എന്നാ ശബ്ദത്തില്‍ മെഷീന്‍ നിന്നു.

സതീ എന്ന്‍ പുള്ളി വിളിച്ചു

പുള്ളീടെ ഭാര്യ എന്നു തോന്നിക്കുന്ന ഒരാള്‍ വെളിയില്‍ നിന്നും കൈകാട്ടി.

നല്ല സെന്തമിഴില്‍ സൂപ്പര്‍ ഫാസ്റ്റ് സ്പീഡില്‍ പുള്ളി എന്തൊക്കെയോ പറഞ്ഞിട്ട് പോയി.
പിന്നെയാ കാര്യം കത്തിയത് പശുവിനെ കറക്കാന്‍ പോയതാ.

അങ്ങേര് വരുന്നത് വരെയുള്ള പതിനഞ്ചു മിനിട്ട് ഞാന്‍ മെഗാ സീരിയല്‍ മലയാളികളുടെ കുത്തകയാണെന്ന് മനസ്സിലാക്കി.
പേര് മാത്രം മാറും കഥയും കഥാപാത്രങ്ങളും ഒന്ന്‍.
കുറച്ച് ഓവര്‍ ആവുമെന്ന്‍ മാത്രം വ്യത്യാസം.
നിലവിളക്കുകള്‍ കോലങ്ങള്‍ ആവുന്ന വ്യത്യാസം മാത്രം.

കയ്യില്‍ നല്ല പാലിന്റെ മണവുമായി അങ്ങേര് തിരിച്ചു വന്നു .
മെഷിന്‍ മാറ്റി വച്ച് കത്രികകൊണ്ട്‌ പണി തുടങ്ങി.
തറയില്‍ മുടി കൂടുകയും തലയില്‍ മുടി കുറയുകയും കാര്യക്ഷമമായി നടന്നുകൊണ്ടിരുന്നു.
‘’ സതീ ‘’
ദൈവമേ അങ്ങേരിനി ചാണകം വരാന്‍ തന്നെ പോണെ.

ഭാഗ്യം ആരും വന്നുമില്ല അങ്ങേര് പോയതുമില്ല.
വെട്ടി വെട്ടി തല ഉഷ്ണകാലത്തെ കുന്നിന്‍ചരിവു പോലെ ആയി
ദാ പിന്നേം ‘’ സതീ ‘’
പക്ഷെ എന്നിക്കെന്തോക്കെയോ അക്ഷരത്തെറ്റുകള്‍ തോന്നി.
അങ്ങേര് പുറകില്‍ നിന്നും കോപ്രായങ്ങള്‍ കാണിക്കുന്നു.
കൈ കുറുകെ വയ്ക്കുന്നു ചെവിയുടെ സൈഡില്‍ കൈ കൈ കറക്കുന്നു.
സതീ എന്ന് ഒറ്റ വാക്ക്‌ മാത്രമേ പറയുന്നുമുള്ളു.
എന്നിക്ക് വട്ടായോ അതോ അങ്ങേരക്കോ.
പെട്ടന്ന് തലയില്‍കൂടെ തെങ്കാശി കൊല്ലം ട്രൈന്‍ ഓടി.

‘’ നീങ്ക മതി എന്നു താനെ സൊല്ലത് ‘’
പുള്ളി

‘’അപ്പോത്‌ നീങ്ക മലയാലതുങ്ങള്‍ അല്ലയാ.
അതുതാന്‍ മലയാളത്തില്‍ പേസിയിട്ട്‌ പുരിയാത്തത്
ഞാന്‍ അന്ത കമ്പനിയില്‍ കാത് കേള്‍ക്കാത്ത പസങ്ങളെ എടുക്കും എന്നു നെരീച്ച്’’

അങ്ങേര് എന്നെ ആദ്യം നല്ല ഒന്നാംതരം പോട്ടനാക്കി അതും പോരാഞ്ഞിട്ട് എന്നെ പിന്നെ പാണ്ടിയാക്കി.
എനിക്ക് ഉള്ളം കാലില്‍ നിന്നും ദേഷ്യം അരിച്ചു കേറി.
കൈ പൊക്കി ഞാന്‍ കാശ് അങ്ങ് കൊടുത്ത് ഒറ്റ പോക്കങ്ങു പോയി.
അപ്പോള്‍ പുറകില്‍ നിന്നും വിളി

‘’ഇനി ഇങ്കെ താന്‍ വരണം ഇതു നമ്മ കട’’

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ബാര്ബ്ബരെ അവതരിപ്പിച്ച ഭാഗം രസായ്ട്ടുണ്ട്..:)

    ReplyDelete