Sunday, October 23, 2011

അതാണ് സാദനം Genaration ഗാപ്‌

നീണ്ടു ശാന്തമായി ഒഴുകുന്ന പുഴ .
പുഴയുടെ അരികിൽ മണൽ വാരികൊണ്ടിരിക്കുന്ന രണ്ടു പേർ.
Camera അവരിലേക്ക zoom ചെയ്യുന്നു

അച്ഛാ നാളെ പണിക്കാരുണ്ടോ ?

ഇന്നൊരു പത്തു കുട്ട മണലൊപ്പിച്ചാൽ നാളെ രണ്ടു കൊത്തൻമാരെ വിളിക്കാം.
അല്ലെങ്കിൽ അവൻമാർ വന്നു വെറുതേ നിക്കേണ്ടി വരും .

അവൻമാർക്കു ശംമ്പളം കൊടുക്കണ്ടെ.

ങാ ശശിയണ്ണൻ കൊറച്ച് പൈസ തരാമന്ന് പറഞ്ഞിട്ടുണ്ട്.

സംസാരം അവസാനിക്കും മുമ്പ് ആറ്റിന്റെ മറു കരയിൽ നിന്നും ബഹളം കേൾക്കുന്നു .

Camera ആ ഭാഗത്തേക്ക് pan ചെയ്യുന്നു .
Sreenൽ പുറകിൽ ദൂരെയായി ഒരു ചെറിയ ആൾകൂട്ടം കാണാം മുന്നിൽ മൂന്നുപേർ.

ടാ ഞാൻ പറഞ്ഞില്ലെ അതു കലക്കാണെന്ന് .
നാടനാണെങ്കിൽ നല്ല ടേഷ്ടാ .
അല്ല ഇതു നാടൻ തന്നെയാ.
ഒണ്ടാക്കണ ടീമ്സിനെ നമ്മുക്കറയിയാമെന്ന്.

അവർ ഒന്നും രണ്ടും പറഞ്ഞ് കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നു .

അച്ഛൻ : ഈ ഇറക്കുമതികളെ കൊണ്ടു തോറ്റല്ലോ . പെണ്ണുങ്ങൾക്ക് ധൈര്യമായി കുളിക്കാൻ പോലും പറ്റില്ല .

മകൻ: വളർത്തു ദോഷങ്ങൾ അല്ലാതെന്താ .

പുഴയുടെ അക്കരെ തെറിവിളിയും അടികളുടെ ശബ്ദവും ദൂരേക്ക് പോകുന്നു.
കുറച്ചു സമയത്തിനു ശേഷം നിശബ്ദതയെ ഭേദിച്ചു കൊണ്ടു phone ring ചെയ്യുന്നു .

അച്ഛാ അവൻമാർ phone കളഞ്ഞിട്ടു പോയെന്നാ തോന്നുന്നെ ഞാൻ പോയി നോക്കുവാ .

ടാ പതുക്കെ അവിടെയൊക്കെ ഭയങ്കര ചറുക്കലാ.

മകൻ വേഗത്തിൽ അക്കരെ കേറുന്നു .
കണ്ടെത്തിയ മൊബൈൽ പൊക്കി കാണിക്കുമ്പോഴേക്കും അച്ഛൻ അവിടെ എത്തിയിരുന്നു

ടാ വല്ലവരുടേയും സാദനം നമ്മുക്ക് വേണ്ട അവിടെ തന്നെ ഇട്ടേക്ക് അവൻമാർ തിരിച്ചു വന്നോളും .

ഇല്ല ഇതു ഞാൻ കൊടുക്കില്ല . ഇത് ഇന്നാട്ടിൽ ആർക്കും ഇല്ല.
ഞാനാരു കലക്കു കലക്കും . ഞാൻ വീട്ടിൽ പോകുവാ .

ടാ എനിക്ക് കിട്ടിയ തേങ്ങ കുടെ കൊണ്ടു പോടാ..

മകൻ sreen ൽ നിന്നും മറയുന്നതിനൊപ്പം sreenു൦ ഇരുട്ടിലേക്ക് .

അഞ്ചു വർഷങ്ങൾക്കു ശേഷം എന്നെഴുതി sreen. വീണ്ടും വെളിച്ചത്തിലേക്ക് .

പുഴയുടെ വീതി കൂടിയിട്ടുണ്ട് മരങ്ങളുടെ എണ്ണം കുറവും .

കുറച്ചും കുടെ വയസ്സായ അച്ഛൻ ആറ്റിൻ കരയിലൂടെ നടക്കുമ്പോൾ പഴയതു പോലെ പുഴയുടെ അങ്ങേ കരയിലൂടെ ഒരു കൂട്ടം അലറി വിളിച്ച് ചിരിച്ചു കളിച്ചു കടന്നു പോകുന്നു .

sreen പിന്നെയും ഇരുട്ടിലേക്ക്
.
സമയം രാത്രി വീട് .

മലർന്നു കിടക്കുന്ന മകൻ .
മുഖം മീശയില്ലായ്മയിൽ നിന്നും ബുൾഗാനിലേക്ക് മാറിയിട്ടുണ്ട് .

മുതുകിൽ അച്ഛൻ വന്നു തട്ടുമ്പോൾ മകൻ മുഖമുയർത്തി നോക്കുന്നു .

നിന്റെ ഫോണാ . ആറ്റിൽ നിന്നും കിട്ടിയതാ .

അച്ഛന്റെ കയ്യിലിരികുന്ന iphone ലേക്ക് പാൻ ചെയ്ത് sreen ഇരുട്ടിലേക്ക്.

പിന്നെ എഴുതി കാണിക്കൽ .

ഇതാണ് കഥ എങ്ങനെയുണ്ട് ?

കൊള്ളാം നന്നായിട്ടുണ്ട് .
നാളെ ഇതിന്റെ shooting ന് high range ലേക്കല്ലെ പോക്ന്നത് അവിടെ നല്ല സാദനം വല്ലതും കിട്ടോ ..?

2 comments: