Thursday, August 10, 2017

കുപ്പി

സമയം രാത്രി.
ഏതോ ഒരു railway station.
Train ലെ bathroom നും ചവിട്ടു പടിക്കും ഇടയിൽ news paper വിരിക്കുന്ന ആൾ.
വേഷവിദാനത്തിൽ നിന്നും പട്ടാളക്കാരനാണെന്നു വ്യക്തം തലയണയായി പട്ടാളക്കാരുടെ trunk പെട്ടി.
Trunk പെട്ടിയിൽ വെള്ള അക്ഷരങ്ങളിൽ  എഴുതിയിരിക്കുന്നു ജവാൻ ഉണ്ണികൃഷ്ണൻ
അപ്പോൾ അതുവഴി പോകുന്ന റയിൽവേ ക്ലീനര് ആണെന്ന് തോന്നുന്ന ആൾ.
"എന്തൂട്ടാ സാറെ സീറ്റൊന്നും ഇല്ലേ."
ജവാന്റെ മുഖത്ത് വിളറിയ ചിരി.
"കുപ്പിയുണ്ടെങ്കിൽ നമുക്ക് ഒപ്പിക്കാം കേട്ടോ."
Need local languge correction
ജവാന്റെ മുഖത്തെ പൂച്ച ഭാവ വ്യത്യാസത്തെ സൂചിപ്പിച്ചു കൊണ്ട് title card
'കുപ്പി'
സമയം പകൽ
ഏതോ ഒരു റെയിൽവേ സ്റ്റേഷൻ.
ഒരു കൈയ്യിൽ trunk പെട്ടിയും തോളിൽ ബാഗുമായി വേച്ചു നടക്കുന്ന ജവാന്റെ ചുറ്റും ഓട്ടോകാർ കൂടുന്നു.
Auto driver 1
"അണ്ണാ ഓട്ടോ വേണോ.
പൈസാ ഒന്നും വേണ്ടാ.
എവിടെയായാലും കൊണ്ട് വിടാം.
കുപ്പി തന്നാൽ മതി"
ചുറ്റും ഓട്ടോകാരുടെ ബഹളം.
Auto driver 2
"രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് ലീവിനു വരുന്ന പട്ടാളക്കാരനോട് ഇങ്ങനെയൊക്കെ ചോദിക്കാമോടെ.
നീ ആര് രാജ്യദ്രോഹിയോ."
Auto driver 1 to autodriver 2
"അണ്ണൻ ആര്, സംഗിയാ..
എന്റെ first dialogil  തന്നെ എന്നെ രാജ്യദ്രോഹി ആക്കികളഞ്ഞല്ലോ.
നാളെ ഒന്നാം തീയതിയാ.
ഒരു തുള്ളി അടിക്കണമെങ്കിൽ ബിവറേജസ് മൊത്തം ഇന്ന് അലയണം."
Ad2 "നിങ്ങളു പേടിക്കാതെ.
അവനു പ്രാന്താ.
ഞാൻ കൊണ്ടാകാം.
Rate ഒക്കെ കുറവാ."

Ad1 "ങ്ങും. അങ്ങേരുടെ ഒരു marketing.
നടന്നതു തന്നെ."


ഇതൊന്നും കേൾക്കാതെ നിർജീവ ഭാവത്തിൽ അയാൾ busstop ലേക് നടന്നു നീങ്ങുന്നു.



നാട്ടിൻപുറം
റബ്ബർ തൊട്ടത്തിനിടയിലൂടെ നടന്നു നീങ്ങുന്ന പട്ടാളക്കാരൻ.
ആ സമയത്ത് എവിടുന്നോ ഓടി വരുന്ന തലയിൽ തോർത്ത് മുണ്ട് കെട്ടിയ ഒരാൾ.
ഓടിവന്നു Trunk പെട്ടി പിടിച്ചു വാങ്ങുന്നു.

"ഞാൻ വച്ചോളാം. നീ ഇനി ഇത്രയും ദൂരം ഇതും ചൊവ്വന്നൂന്ന് വേണ്ട.

To be continued

Monday, December 28, 2015

നോക്കുകൂലി

ഞാൻ ആരാണ്..
ആ ആർക്കറിയാം.
വിചിത്ര വിചാങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്ന കാട്ടുമാക്കാനോ ?

മനസ്ഥാപം മാത്രം.
ഓ എന്നാത്തിനോ എന്തോ ?
ആകെ ഉള്ള മൂലധനം മടി മാത്രം.
അതുകൊണ്ട് എന്താ കുഴപ്പം.
മൂലധനംഇല്ലാത്തവനെ അതിൻ്റെ വിഷമം മനസ്സിലാകു.

അലസദ മദാലസയെ പോലെ മാടി വിളിക്കുന്നു .
മാടി വിളിക്കുമ്പോൾ പോകാതിരിക്കാനല്ലെ മടി എന്ന മൂല്യ മൂലധനം മണ്ടയിൽ നിറച്ചിരിക്കുന്നത്.

പണ്ടാരമടങ്ങാൻ പിന്നല്ലേ മനസ്സിലായത് രണ്ടു പേരും തമ്മിലുള്ള ഒത്തുകളിയാണെന്ന് .
ആദ്യത്തവൾ മാടി വിളിക്കും മറ്റവൻ നീ പെട്ടു എന്ന complex ഉണ്ടാക്കും.
Complex ൻ്റെ മലയാളം എന്തരോ എന്തോ .
ഒരുത്തന് സാക്ഷാത്കാരം മറ്റെവന് നോക്കുകൂലി .